ബംഗളൂരു: മനുഷ്യനോട് ഏറ്റവും ഇണങ്ങി ജീവിക്കുന്ന മൃഗമാണ് നായ. യജമാനനെ ആപത്തുകളില്‍ നിന്ന് വളര്‍ത്തുനായ രക്ഷിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു അപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ ആളുകളെയും രക്ഷിച്ച വളര്‍ത്തുനായയാണ് സോഷ്യല്‍മീഡിയയിലെ താരം.
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ വിഎംഎകെഎസ് ചാലെറ്റ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. അപ്പാര്‍ട്ട്മെന്റിലെ തീപിടിത്തത്തില്‍ നിന്ന് 150 താമസക്കാരെയാണ് വളര്‍ത്തുനായ രക്ഷിച്ചത്. തീ ഉയരുന്നത് ഉടനെ തന്നെ ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് വളര്‍ത്തുനായ രക്ഷകനായി മാറിയത്. വിജയ് പിള്ളയുടെ ഫ്ലാറ്റിലെ വളര്‍ത്തുനായയാണ് അപ്പാര്‍ട്ട്മെന്റിലെ എല്ലാവരുടെയും ജീവന് രക്ഷിച്ചത്.