KeralaLatest

കുടുംബപ്രേക്ഷകര്‍ വീണ്ടും തിയറ്ററിലെത്തിയതില്‍ സന്തോഷം: മഞ്‍ജു വാര്യര്‍

“Manju”

ശ്രീജ.എസ്

പ്രീസ്റ്റ്’ സിനിമയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടി മഞ്‍ജു വാര്യര്‍. തിയറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നതിലാണ് ഏറെ സന്തോഷമെന്ന് താരം പറയുന്നു. മഞ്‍ജു വാര്യര്‍ തന്നെയാണ് സന്തോഷം അറിയിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിന്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ ആണ് നായിക. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.

നമസ്‍കാരം, ദ പ്രീസ്റ്റ് എന്ന സിനിമ റിലീസായി. നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയെ കുറിച്ച്‌ എനിക്ക് ചില സന്തോഷങ്ങളുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. ഞാന്‍ മമ്മൂക്കയുടെ കൂടെ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അതിനൊപ്പം തന്നെ ജോഫിന്‍ എന്ന പുതുമുഖ സംവിധായകന്റെ കഴിവ് പുറത്തെടുത്ത, ആന്റോ ചേട്ടനും ബി ഉണ്ണികൃഷ്‍ന്‍ സാറും ഇവരെല്ലാവരും കൂടെ തന്നെ നിര്‍മിക്കുന്ന വളരെ അധികം പ്രതിഭയുള്ള അഭിനേതാക്കള്‍ അഭിനയിച്ച നല്ലൊരു സിനിമയാണ് സിനിമയാണ് ദ പ്രീസ്റ്റ്.

ഇതിനെക്കാളുമൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഏറെക്കാലം കഴിഞ്ഞ് ഇന്‍ഡസ്‍ട്രി വീണ്ടും സജീവമാകുമ്പോള്‍ തിയറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നുവെന്നതാണ്. കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുവരാനായിട്ട് പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദ പ്രീസ്റ്റ് എന്നറിഞ്ഞപ്പോള്‍ അതില്‍ ഒരു പ്രധാനപ്പെട്ട ഭാഗം വഹിക്കാന്‍ എനിക്കും സാധിച്ചുവെന്നറിയുന്നതിലാണ് സന്തോഷവും അഭിമാനവും തോന്നുന്നത്. തിയറ്ററിലേക്ക് വന്നവര്‍ക്ക് നന്ദി, ഇനി കാണാനുള്ളവരും തിയറ്ററില്‍ വന്ന് തന്നെ കാണണം. ഞങ്ങള്‍ക്ക് തന്ന സ്‍നേഹത്തിനും പ്രോത്സാഹനത്തിനും മലയാളി പ്രേക്ഷകരോട് മനസ് നിറഞ്ഞ സ്നേഹം അറിയിക്കുന്നുവെന്നും മഞ്‍ജു വാര്യര്‍ പറയുന്നു.

 

Related Articles

Back to top button