IndiaLatest

കേരള സംസ്‌കാരം അടുത്തറിയാന്‍ ഉത്തര്‍പ്രദേശ്

“Manju”

പാലക്കാട്: കേന്ദ്രസര്‍ക്കാറിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ യുവസംഗമത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഘം ഇന്ന് കേരളത്തില്‍. 45 യുവാക്കളാണ് കേരളത്തിന്റെ സംസ്‌കാരം അടുത്തറിയാൻ പാലക്കാട് എത്തുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള കലാ, സാംസ്‌കാരിക ആശയ വിനിമയത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥി സംഘം ഇന്ന് പാലക്കാട് എത്തുന്നത്.

18 നും 30 നും ഇടയില്‍ പ്രായമുളളവരാണ് പാലക്കാട് ഐ.ഐ.ടിയിലെത്തുക. കാലടി ശ്രീ ശങ്കര സ്തൂപം, കോടനാട് ആന പരിശീലന കേന്ദ്രം , പറമ്പിക്കുളം കടുവ സങ്കേതം , കുത്താമ്പള്ളി കൈത്തറി ഗ്രാമം , മലമ്പുഴ അണക്കെട്ട്, വ്യവസായ ശാല സന്ദര്‍ശനം , പ്രമുഖ വ്യക്തികളുമായുള്ള സംവാദം എന്നിവയാണ് പരിപാടികള്‍.
കേരളത്തില്‍ നിന്നുള്ള സംഘം ഉത്തര്‍പ്രദേശിലേക്കും പോകും. തിരഞ്ഞെടുക്കപ്പെട്ട 45 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം പാലക്കാട് ഐഐടിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് യാത്ര തിരിക്കും. കേരളത്തില്‍ നിന്നുള്ള 35 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ നിന്നുള്ള 10 പേരും അടങ്ങുന്നതാണ് സംഘം . ടെക്‌നോളജി സ്ഥാപനങ്ങളുടെ സഹകരണത്തോടെ യുവാക്കള്‍ക്കിടയിലെ സാംസ്‌കാരിക കൈമാറ്റവും യുവം ക്യാമ്പെയിനിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

Related Articles

Back to top button