InternationalLatest

സൗദി പൗരന്‍ വൈറലായി

“Manju”

ജിദ്ദ: ഡാറ്റ്‌സണ്‍ പിക്കപ്പ്​ ഓടിച്ചു ഡാക്കര്‍ റാലി മത്സരാര്‍ഥികളിലൊരാളെ മറികടന്ന സ്വദേശി പൗരന്‍ മിശ്​അല്‍ അല്‍ശലവി​ സാമൂഹിക മാധ്യമങ്ങളില്‍ ജനപ്രിയ ‘താര’ മായി.ത്വാഇഫിലെ മിസാന്‍ ഗവര്‍ണറേറ്റിലെ മര്‍കസ്​ അബൂറാകയിലെ മര്‍റ ഗ്രാമത്തിന്​ സമീപത്തെ മരുഭൂമിയിലൂടെ ഡാക്കര്‍ റാലി വാഹനം കടന്നുപോയപ്പോഴാണ്​ മിശ്​അല്‍ അല്‍ശലവി ത​ന്‍റെ പിക്കപ്പ്​​ വാനുമായി ഡാക്കര്‍ മത്സരാര്‍ഥികളിലൊരാളെ മറികടന്ന്​ വെല്ലുന്ന പ്രകടനം കാഴ്​ച വെച്ചത്​.റൈഡറുടെ വാഹനത്തെ അനുഗമിക്കുന്ന ദൃശ്യം റാലിയെ അനുഗമിക്കുന്ന ഹെലികോപ്​റ്ററിലെ ഫോട്ടോഗ്രാഫറാണ്​ പകര്‍ത്തിയത്​. ശേഷം എല്ലാ സാമൂഹിക മാധ്യമങ്ങളിലും വീഡിയോ ​പ്രചരിച്ചതോടെ മിശ്​അല്‍ ജനപ്രിയനാകുകയായിരുന്നു. ബെല്‍ജിയന്‍ ഡ്രൈവര്‍ പാസ്കല്‍ ഫെറിനോ ഓടിച്ച വാഹനമാണ്​ വീടിനടുത്ത മരുഭൂമിയിലൂടെ കടന്നുപോയപ്പോള്‍​ സമാന്തര പാതയിലൂടെ കുറച്ച്‌​ ദൂരം മിശ്​അല്‍​ ത​ന്‍റെ പിക്കപ്പ്​ ഓടിച്ച്‌​ മറികടക്കാന്‍ തുനിഞ്ഞത്​.

Related Articles

Back to top button