കര്‍ണാടകയിലെ വിരാജ് പേട്ടയിലെ ഹൈസൊഡലൂരില് ഒരു കുടുംബത്തിലെ ആറ് പേരെ ചുട്ടുകൊന്നു. കുടുംബനാഥനായ ബോജയാണ് കൊലപാതകം നടത്തിയത്. ഇയാളുടെ മാതാവിനെയും, ഭാര്യയെയും, ചെറുമക്കളെയുമാണ് കൊന്നത്.കുടുംബവുമായി നിരന്തരം വഴക്ക് കൂടുന്ന ഇയാളുടെ ശല്യം കാരണം ഭാര്യ ബേബിയും, മക്കളും മറ്റൊരു സ്ഥലത്താണ് താമസിച്ചിരുന്നത്. രാത്രികില് ഇവിടെ എത്തിയ പ്രതി ബോജ വീട് പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം വീടിന്‍്റെ മുകളില്‍ കയറി ഓട് എടുത്ത് മാറ്റി പെട്രോള്‍ ഒഴിച്ച് തീ ഇടുകയായിരുന്നു. സംഭവ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Related Articles
Check Also
Close
-
കണ്ണാന്തളിപ്പൂക്കളെ കവിതകളാക്കി ശാന്തകുമാരിയുടെ ആത്മാവിഷ്കാരംSeptember 9, 2023 4:33 PM