KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (27-05-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

• ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം ഏരിയ (റൂറൽ) ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

• ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കരുണ ബേബി ക്രഷിൽ ഉച്ചക്കു ശേഷം 3 മണിക്ക് ഈ അദ്ധ്യയന വർഷം എൽ കെ ജി യിലേക്കു പ്രവേശനം ലഭിച്ച കുട്ടികൾക്ക് യാത്രയയപ്പ് നൽകുന്നു.

• കോഴിക്കോട് വിശ്വജ്ഞാനമന്ദിരത്തിൽ രാവിലെ 9 മണിക്ക് കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

• ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ എല്ലാ ഏരിയയിലെയും ശാന്തിമഹിമ പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള റീജ്യൺ തല ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം നടക്കുന്നു. ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ബ്രാഞ്ച്, ജന്മഗൃഹം (ശാന്തിഗിരി ആശ്രമം, ചന്തിരൂർ ബ്രാഞ്ച് ) ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ച് എന്നിവിടങ്ങളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.

• ശാന്തിഗിരി ആശ്രമം, പത്തനംതിട്ട ഏരിയ ഹെഡ്, സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി രാവിലെ 09:30 ന് ശാന്തിഗിരി ആശ്രമം, കോന്നി ബ്രാഞ്ചിൽ ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – മധുരൈ, തൂക്കുപാലം, കുമളി ഏരിയകളുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

• ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും

09:00 AM to 05:00 PM – ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )

05:00 PM to 09: 00 AM – ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Back to top button