InternationalLatest

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണവിതരണത്തിന് റോബോട്ടുകളും

“Manju”

യു.എ.ഇയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളെത്തും. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം തീന്‍മേശകളില്‍ എത്തിക്കുന്ന ചുമതല ഇനി ബെല്ല എന്ന റോബോട്ടിനാണ്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ്കോര്‍ട്ടുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ തങ്ങളുടെ തീന്‍മേശയിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ബില്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ മതി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബെല്ല ടേബിളില്‍ എത്തിച്ചു തരും. മാര്‍ക്കറ്റിങ് സ്ഥാപനമായ ബ്ലൂആരോസാണ് ബെല്ലയെ ലുലുവില്‍ രംഗത്തിറക്കിയിരിക്കുന്നത്. പര്‍പ്പിള്‍ഗ്രിഡ്, ജാക്കീസ് എന്നിവയാണ് റോബോട്ടിക്, സാങ്കേതിക സഹയം ലഭ്യമാക്കുന്നത്.

Related Articles

Back to top button