IndiaLatest

ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് ഒഡിഷയിലെത്താന്‍ പ്രത്യേക ട്രെയിന്‍

“Manju”

ഒഡിഷ: ഒഡിഷ ട്രെയിൻ അപകടത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് ഒഡിഷയിലേക്കെത്താൻ പ്രത്യേക ട്രെയിൻ ഏര്‍പ്പെടുത്തി. ചെന്നൈയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോകാനാണ് റെയില്‍വേ അധികൃതര്‍ പ്രത്യേക ട്രെയിൻ അനുവദിച്ചത്.

ഹെല്‍പ് ലൈൻ നമ്പറുകളില്‍ വിളിച്ച്‌ സീറ്റ് ബുക്ക് ചെയ്യാം. ഹെല്‍പ് ലൈൻ നമ്പറുകള്‍; 044 25330952, 044 25330953, 044 25354771.

അതേസമയം, ഒഡിഷയിലെ ട്രെയിൻ അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്നല്‍ സംവിധാനത്തിലെ അപാകതകളാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

 

Related Articles

Back to top button