IndiaLatest

ഡോ.എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി ഫെലോഷിപ്പ്

“Manju”

ഡല്‍ഹി ;സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായ ഡോ.എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി ഫെലോഷിപ്പ് . ഡോ. എം ലീലാവതി വിമര്‍ശനാത്മക രചനകളിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ്. ഫെലോഷിപ്പ് കേന്ദ്രസാഹിത്യ അക്കാഡമിയുടെ ജീവിച്ചിരിക്കുന്ന എഴുത്തുകാര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ്.

മലയാളത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ ഈ പുരസ്‌കാരം ലഭിച്ചത് 2013ല്‍ എം.ടി.വാസുദേവന്‍നായര്‍ക്കാണ്. മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് എം. ലീലാവതി. 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികള്‍ക്ക് ലീലാവതി അര്‍ഹയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം, കേന്ദ്ര സാഹിത്യഅക്കാഡമി, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button