KeralaLatest

ഭക്ഷ്യസുരക്ഷാസൂചിക: കേരളം ഒന്നാമത്

“Manju”

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാസൂചികയിൽ കേരളത്തിന് ദേശീയതലത്തിൽ ഒന്നാംസ്ഥാനം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് സൂചിക തയ്യാറാക്കിയത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളത്തിന് (63 പോയന്റ്) ഒന്നാംസ്ഥാനം ലഭിച്ചത്.

പഞ്ചാബിനാണ് (57.5) രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം തമിഴ്‌നാടിനും (56.5). ചരിത്രത്തിലാദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്. ദേശീയതലത്തിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നാല്പതോളം പ്രവർത്തനമികവുകൾ വിലയിരുത്തിയാണ് കേരളത്തെ ഒന്നാമതായി തിരഞ്ഞെടുത്തത്. കഴിഞ്ഞവർഷം ആറാംസ്ഥാനത്തായിരുന്നു കേരളം. ചെറുസംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവ (51), മണിപ്പുർ (40), സിക്കിം (39.5) എന്നിവയാണ് മുന്നിൽ

സംസ്ഥാനസർക്കാരിന്റെ ‘ഭക്ഷ്യസുരക്ഷ ഗ്രാമപ്പഞ്ചായത്ത്’ പദ്ധതി 140 പഞ്ചായത്തുകളിലും ‘സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്കൂൾ’ എന്ന പദ്ധതി അഞ്ഞൂറോളം സ്കൂളുകളിലും നടപ്പാക്കിയതും പൊതുജനങ്ങൾക്കായി മൂവായിരത്തോളം ഭക്ഷ്യസുരക്ഷ ബോധവത്കരണ ക്ലാസുകൾ നടത്തിയതുമാണ് കേരളത്തിനു നേട്ടമായത്.

സൂചികയിൽ ഒന്നാമതെത്തിയതിനുള്ള ട്രോഫിയും പ്രശസ്തിഫലകവും അടങ്ങിയ പുരസ്കാരം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയിൽനിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ. വിനോദ് ഏറ്റുവാങ്ങി.

 

Related Articles

Back to top button