KeralaLatestThiruvananthapuram

ശാന്തിഗിരിയില്‍ വയോ സൗഹൃദ ക്ലസ്റ്റർ

“Manju”
വയോ ക്ലസ്റ്ററിന്റെ ഭാഗമായി ശാന്തിഗിരി വാര്‍ഡില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു.

പോത്തന്‍കോട് : വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശാന്തിഗിരി വാര്‍ഡില്‍ വയോ സൗഹൃദ ക്ലസ്റ്റര്‍. വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കുന്നതിന് ഹെൽത്ത് ആക്ഷൻ ബൈ പ്യൂപ്പിള്‍ ഫാക്കൽറ്റി അരുൺലാൽ എ ആർ ശാന്തിഗിരി വാർഡിലെത്തി ശാന്തി ഗ്രൂപ്പിലെ വയോജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തുടർനടപടികളുടെ ഭാഗമായി മെയ് അഞ്ചാം തീയതി ശ്രീചിത്ര മെഡിക്കൽ സെൻററിലെ ഡോക്ടർമാരുടെ വൈദ്യ പരിശോധന ഉണ്ടായിരിക്കും. ശാന്തിഗിരി വാർഡ് മെമ്പർ ആര്‍. സഹീറത്ത് ബീവി മാണിക്കൽ പഞ്ചായത്ത് തല റിസോഴ്സ് പേഴ്സൺ വെസ്പർ എ, ആശാവർക്കർ മല്ലിക എസ്, ഉഷ, പ്രമോദ് എം.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Back to top button