KeralaLatestThiruvananthapuram

സ്‌കൂള്‍ തുറക്കല്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി

“Manju”

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കല്‍ മാര്‍ഗ്ഗരേഖ…. ഒരു സമയം പകുതി കുട്ടികളെ വച്ച്‌ തുടര്‍ച്ചയായി മൂന്ന് ദിവസം വീതം ക്ലാസ്സ്, ആദ്യ രണ്ടാഴ്ച ഉച്ചവരെ ക്ലാസുകള്‍, പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസം. അടുത്ത ബാച്ചിന് തുടര്‍ന്നുള്ള മൂന്നു ദിവസം. വിദ്യാര്‍ത്ഥികള്‍ അധികമുള്ള സ്‌കൂളുകളില്‍ ഇത് രണ്ട് ദിവസം. ആയിരത്തിലധികം കുട്ടികളുള്ള സ്‌കൂളില്‍ 25 ശതമാനം പേര്‍ മാത്രം ഒരു ദിവസം. മന്ത്രിമാരായ വി.ശിവന്‍കുട്ടിയും വീണാജോര്‍ജും ചേര്‍ന്ന് ഇന്നലെ പുറത്തിറക്കിയ സ്‌കൂള്‍ തുറക്കല്‍ മാര്‍ഗ്ഗരേഖയിലാണ് ഈ നിര്‍ദ്ദേശം.

ഒരു ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി അതേ ബാച്ചില്‍ തന്നെ വരണം. രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച്‌ ബാച്ചുകള്‍ ക്രമീകരിക്കണം. ഒരു പ്രദേശത്തു നിന്ന് വരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചില്‍ ഉള്‍പ്പെടുത്തണം. സ്‌കൂളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ ക്ലാസുകള്‍ ക്രമീകരിക്കാവുന്നതാണ്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സ്‌കൂളുകളുടെ സാഹചര്യം കണക്കിലെടുത്ത് നടത്താം. ഒന്നു മുതല്‍ 7 വരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍.

ആദ്യ രണ്ടാഴ്ച ഉച്ചവരെ ക്ലാസുകള്‍. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസം. ഭിന്നശേഷി കുട്ടികളും ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവരും വീട്ടിലെ രോഗികളുമായി സമ്പര്‍ക്കമുള്ളവരും ആദ്യഘട്ടത്തില്‍ വരേണ്ട. ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കൊവിഡ് അനുബന്ധ ലക്ഷണം എന്നിവയുള്ളവരും പ്രാഥമിക സമ്പര്‍ക്കമുള്ള കുട്ടികള്‍, ജീവനക്കാര്‍, സമ്പര്‍ക്ക വിലക്കുള്ളവര്‍, കൊവിഡ് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരും വരേണ്ട. കൊവിഡ് ബാധിതര്‍ വീട്ടിലുണ്ടെങ്കില്‍ പ്രോട്ടോക്കോള്‍ കൃത്യമായും പാലിക്കണം. നല്ല വായുസഞ്ചാരമുള്ള മുറികള്‍, ഹാളുകള്‍ മാത്രമേ അദ്ധ്യാപനത്തിനായി തിരഞ്ഞെടുക്കാവൂ.

തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കണം. കുട്ടികളെ കൊണ്ടുവരുന്നവര്‍ സ്‌കൂളില്‍ പ്രവേശിക്കരുത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കാഴ്ച, ശ്രവണ പരിമിതിയുള്ള കുട്ടികള്‍ മാത്രമുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. രണ്ടാഴ്ചയ്ക്കുശേഷം അവലോകനം കുട്ടികളുടെ എണ്ണം, ഷിഫ്റ്റ്, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ രണ്ടാഴ്ചയ്ക്ക് ശേഷം അവലോകനം നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും സ്‌കൂള്‍ തുറക്കും മുമ്പ് അദ്ധ്യാപക,അനദ്ധ്യാപക ജീവനക്കാരും വാഹന ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം.

Related Articles

Back to top button