KeralaLatest

പൊതുവിപണിയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി

“Manju”

മലപ്പുറം: ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനാ സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. റേഷന്‍ സാധനങ്ങളുടെ മറിച്ചു വില്‍പന, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം തുടങ്ങിയവ തടയുന്നതിനും സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലാതല സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന ശക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ഓഗസ്റ്റ് 20 വരെ ജില്ലാ സപ്ലൈ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 0483 2734912 എന്ന നമ്പറില്‍ വിളിച്ച്‌ അറിയിക്കാം.

ഇതുവരെ 55 റേഷന്‍കടകളിലും, നാല് മണ്ണെണ്ണ മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഗ്യാസ് ഔട്ട്‌ലെറ്റുകള്‍ അടക്കം 39 പൊതു വിപണി സ്ഥാപനങ്ങളിലും പരിശോധന നടത്തി. 38 റേഷന്‍കടകളിലും ഒരു മണ്ണെണ്ണ മൊത്ത വ്യാപാര കേന്ദ്രത്തിലും 11 പൊതുവിപണികളിലും പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന വരും ദിവസങ്ങളില്‍ തുടരും.

Related Articles

Back to top button