IndiaLatest

ബാങ്ക് മേധാവികളില്‍ ഏറ്റവും അധികം ശമ്പളം കൈപ്പറ്റിയത് ആദിത്യ പുരി

“Manju”

ശ്രീജ.എസ്

കഴിഞ്ഞ സാമ്പത്തികവര്‍ഷം ബാങ്ക് മേധാവികളില്‍ ഏറ്റവും അധികം ശമ്പളം കൈപ്പറ്റിയത് എച്ച്‌ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ആദിത്യ പുരി. വര്‍ധിച്ച ശബളത്തിന്റെയും സാമ്പത്തിക അനുകൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ 2019- 20 സാമ്പത്തിക വര്‍ഷം 18.92 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതനുസരിച്ച്‌ ശമ്പള ഇനത്തില്‍ ഒരു മാസം ഒന്നര കോടിയിലേറെ രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

ഇതു കൂടാതെ സ്റ്റോക്ക് ഓപ്ഷന്‍ പദ്ധതി പ്രകാരം കിട്ടിയ ഓഹരി വിനിമയത്തിലൂടെ 161.56 കോടി രൂപയും അദ്ദേഹം നേടി. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കൊണ്ട് ആസ്തിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്‌ഡിഎഫ്‌സി ബാങ്കിനെ വളര്‍ത്തിയത് ആദിത്യ പുരിയാണ്.

Related Articles

Back to top button