IndiaLatest

സമൂഹമാദ്ധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച്‌ പ്രധാനമന്ത്രിയുടെ ഡയറി കുറിപ്പുകള്‍

“Manju”

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡയറി കുറിപ്പുകള്‍ സമൂഹമാദ്ധ്യമത്തില്‍ വൈറലായി മാറിയിരിക്കുകയാണ്. 2022 ലോക സമാധാന ദിനം കഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കയ്യക്ഷരത്തിലുള്ള ഡയറി കുറിപ്പുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തംരംഗം സൃഷ്ടിച്ചിരിക്കുന്നത്.

യുവ ബിജെപി പ്രവര്‍ത്തകന്‍ ആയിരിക്കുമ്പോള്‍ അദ്ദേഹം എഴുതിയ ഈ കുറിപ്പുകള്‍ ലോക ഐക്യത്തെയും സമാധാനത്തെയും കുറിച്ചാണ് സംസാരിക്കുന്നത്. മോദി ആര്‍ക്കൈവ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കുറിപ്പ് പങ്കുവയ്‌ക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി യുവാക്കളുടെ മനസ്സുകളില്‍ ഈ കുറിപ്പ് പതിയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ദേശീയ കാഴ്ചപ്പാട്, പാരമ്പര്യം , അഭിലാഷം എന്നിവയെക്കുറിച്ച്‌ എല്ലാം സംസാരിക്കുന്ന കുറിപ്പ് സംസ്‌കൃതത്തിലും ഹിന്ദിയിലുമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

നാനാത്വത്തില്‍ ഏകത്വം, തൊഴില്‍ സംസ്‌കാരം , ത്യാഗം പ്രതിഫലം കൊയ്യുന്നു, ദൈവം നമ്മെ എല്ലാവരെയും സംരക്ഷിക്കട്ടെ, ലോകം മുഴുവന്‍ നമ്മുടെ കുടുംബമാണ്, ദേശീയ അഭിലാഷം രാഷ്‌ട്രത്തെ സേവിക്കലല്ല മറിച്ച്‌ രാഷ്‌ട്രത്തിനായി നമ്മെ സമര്‍പ്പിക്കലാണ്, സ്ഥിരതയോടെ മുന്നോട്ട് പോവുക , പുതിയ ആശയങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുക, സാഹസികത തുടരുക , മാതൃരാജ്യത്തിന് സല്യൂട്ട്, ജീവശക്തി എന്നത് നൂറു കോടി രാജ്യക്കാരും ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യവുമാണ് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം ഡയറിയില്‍ കുറിച്ചിരിക്കുന്നത്.

ലോക സമാധാന ദിനത്തിന് പിന്നാലെ സമൂഹമാദ്ധ്യമത്തില്‍ എത്തിയ ഈ കുറിപ്പ് നിവരധി പേര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. സമാധാന തത്വങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് സെപ്റ്റംബര്‍ 21 ന് ലോക സമാധാന ദിനം നാം ആചരിക്കുന്നത്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ ദിനം നാം ഒരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നത്. ഇവിടെ ഇക്കാര്യങ്ങള്‍ തന്നെയാണ് പ്രധാനമന്ത്രി വര്‍ഷങ്ങള്‍ക്ക് മുമ്പ്എഴുതിയ ഡയറി കുറിപ്പിലൂടെ നമ്മുക്ക് വ്യക്തമാക്കി തരുന്നതും.

Related Articles

Back to top button