InternationalLatest

ഗുണനിലവാരത്തില്‍ ഒന്നാമതായി സൗദി

“Manju”

യാംബു: സമുദ്ര ഗുണനിലവാരം കൈവരിച്ച 26 രാജ്യങ്ങളില്‍ സൗദി ഒന്നാമത്തെ രാജ്യമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്ന കപ്പലുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളില്‍നിന്നാണ് സൗദി കപ്പലുകളുടെയും തുറമുഖ സംവിധാനങ്ങളുടെയും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കിങ്‌ഡം മറൈന്‍ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് നേടിയത്. മധ്യപൂര്‍വേഷ്യയില്‍ സമുദ്ര ഗുണനിലവാരത്തില്‍ സൗദി നേരത്തേ തന്നെ ഒന്നാം സ്ഥാനത്താണുള്ളത്. സൗദി കപ്പലുകള്‍ പരിസ്ഥിതിയുടെയും സമുദ്ര സുരക്ഷയുടെയും ഉയര്‍ന്ന ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്‌തമാണ്.അന്താരാഷ്ട്ര നിലവാരത്തില്‍ സമുദ്ര ഗതാഗത സംവിധാനങ്ങള്‍ സജ്ജമാക്കാനും സുരക്ഷയൊരുക്കാനും സാധിച്ചതാണ് അംഗീകാരത്തിന് സഹായിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button