IndiaLatest

ഗതാഗതകുരുക്കില്‍പെട്ട് ബച്ചന്‍; ലിഫറ്റ് നല്‍കി ബൈക്ക് യാത്രികന്‍

“Manju”

ഷൂട്ടിങ് ലൊക്കേഷനിൽ കൃത്യസമയത്ത് എത്താനായി ആരാധകന്റെ ബെെക്കിൽ കയറി യാത്ര ചെയ്ത് അമിതാഭ് ബച്ചൻ. ഗതാഗതക്കുരുക്കിൽ പെട്ടതോടെയാണ് താരം ആരാധകന്റെ സഹായം തേടിയത്. ബെെക്കിൽ യാത്ര ചെയ്യുന്ന ചിത്രം അമിതാഭ് ബച്ചൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

തന്നെ സഹായിച്ച ആരാധകനോട് അമിതാഭ് ബച്ചൻ നന്ദിയും അറിയിച്ചു. ബെെക്ക് ഓടിച്ചിരുന്നത് ആരാണെന്ന് അറിയില്ലെന്നും പക്ഷേ അയാൾ കൃത്യസമയത്ത് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും അമിതാഭ് ബച്ചൻ കുറിച്ചു. സംഭവം എന്നാണ് നടന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്നത് ആരാധകർ ഓർമിപ്പിക്കുന്നുണ്ട്.

അതേസമയം, പ്രഭാസും ദീപിക പദുക്കോണും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ റിലീസ് നീളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റത് ഷൂട്ടിനെ ബാധിച്ചിട്ടുണ്ട്. 2024 ജനുവരി 12-ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

Related Articles

Back to top button