KeralaLatest

ഒമ്പതാമത് യോഗാ ദിനാചരണം നാളെ

“Manju”

പോത്തൻകോട് : നാളെ അന്താരാഷ്ട്രാ യോഗദിനം.  ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണ് യോഗ. ഭാരതത്തിന്റെ തനത് സംസ്കാരമായ യോഗ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്. 2014 ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ യോഗ ആരംഭിച്ചതിനെ തുടർന്ന് 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.
യോഗ ശാരീരികവും മാനസികവും ആത്മീയവുമായ ഒരു പരിശീലനമാണ്. ഒരു വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായതിനാലാണ് ജൂൺ 21 ഈ ദിനമായി ആചരിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. ഒമ്പതാമത് അന്തർദേശീയ യോഗ ദിനമാണ് 2023 ജൂൺ 21ന് ആചരിക്കുന്നത്. ‘വസുദേവ കുടുംബകം’ എന്നാണ് ഈ വർഷത്തെ യോഗാ ദിനത്തിന്റെ തീം. ‘ഭൂമി എന്റെ വീട്’ എന്ന സങ്കൽപ്പമാണ് ഇതിന് പിന്നിലുള്ളത് ഈ വർഷത്തെ യോഗാദിനത്തിൽ ചില നിർദ്ദേശങ്ങൾ വച്ചിട്ടുണ്ട്.
ഒരു യോഗ ക്ലാസിൽ എൻട്രോൾ ചെയ്യുക.
വീട്ടിൽ യോഗ ചെയ്യുക. യോഗയുടെ ചരിത്രം കണ്ടെത്തുക.
സോഷ്യൽ മീഡിയയിൽ നിങ്ങളുടെ യോഗാനുഭവങ്ങളെക്കുറിച്ച് എഴുതുക. യോഗ പരീക്ഷിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക.

യോഗ ഭാരതത്തിന്റെ സമ്മാനമാണ്. അത് ലോകമെമ്പാടുമുള്ള ആളുകളുടെ ആരോഗ്യവും സന്തോഷവും മെച്ചപ്പെടുത്തും.
യോഗയെ പ്രോത്സാഹിപ്പിക്കുക.
അറിയുക, പരിശീലിക്കുക. ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിലും, ശാന്തിഗിരിയുടെ വിവിധ സ്ഥലങ്ങളിലുള്ള ഹോസ്പിറ്റലുകളിലും ആശ്രമം ബ്രാഞ്ചുകളിലും യോഗദിനാചരണം നടക്കുന്നുണ്ട്.  പോത്തൻകോട് ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ യോഗദിനാചരണം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.  ഭാരതീയ ജനതാപാർട്ടി തിരുവനന്തപുരം ജില്ല ട്രഷറർ എം. ബാലമുരളി പങ്കെടുക്കും. ഈ യോഗദിനത്തിൽ നമുക്കും യോഗപരിശീലിക്കാം, അങ്ങനെ പുതിയൊരു ജീവിതശൈലി നമുക്കും ആരംഭിക്കാം.

ഡോ ബി രാജകുമാർ
മെഡിക്കൽ സൂപ്രണ്ട്(ആയു)
മെഡിക്കൽ സർവീസസ് ഡിവിഷൻ
ശാന്തിഗിരി ഹെൽത്ത് കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷൻ.

Related Articles

Back to top button