KeralaLatest

യോഗനൃത്തവുമായി സിദ്ധ വിദ്യാർത്ഥികൾ ഗോകുലത്തിൽ

“Manju”

വെഞ്ഞാറമൂട് : അന്താരാഷ്ട്രയോഗദിനത്തിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ യോഗ പ്രദർശനം നടത്തി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ. ഒൻപതാമത് യോഗദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് വിദ്യാർത്ഥികൾ വിവിധ യോഗാസനങ്ങൾ കൊണ്ടുളള നൃത്തവിസ്മയം കാഴ്ചവെച്ചത്. ഓരോ യോഗമുറകൾക്കുമൊപ്പം സംഗീതത്തിന്റെ അകമ്പടിയോടെ ചടുലമായി ചുവടുവെച്ച വിദ്യാർത്ഥികൾ കാണികളുടെ മനം കവർന്നു. സിദ്ധ മെഡിക്കൽ കോളേജിന്റെ വർമ്മം സിറപ്പു മരുത്വം ഡിപ്പാർട്ട്മെന്റാണ് വ്യത്യസ്തമായ യോഗ അവതരണത്തിന് പരിശീലനം നൽകിയത്. ഡോ.എ.ജെന്നിഫർ ലെൻസി, ഡോ. എസ്. പി. രാജലക്ഷ്മി, ഡോ. എം. വനിത എന്നിവരും അൻപതോളം വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.


ദേശീയ ശില്പശാലയിൽ വിശിഷ്ടാതിഥിയായി എത്തിയ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ യോഗ ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ.മഹേന്ദ്ര സാവന്ത് സിദ്ധ വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു.

Related Articles

Back to top button