Sports

2021ല്‍ ​ഒ​ളി​മ്പിക്സ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് ജ​പ്പാ​ന്‍

“Manju”

ശ്രീജ.എസ്

ടോ​ക്കി​യോ: 2021ല്‍ ​ഒ​ളി​മ്പി​ക്സ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച്‌ ജ​പ്പാ​ന്‍. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലാ​ണ് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി യോ​ഷി​ഹി​ഡെ സു​ഗെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡി​നെ അ​തി​ജീ​വി​ക്കു​മെ​ന്ന സ​ന്ദേ​ശവുമായി ഒ​ളി​മ്പിക്‌​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ ജ​പ്പാ​ന്‍ ത​യാ​റാ​ണ്. എ​ല്ലാ​വ​രെ​യും ഒ​ളി​മ്പിക്‌​സ് വേ​ദി​യി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി സ്വീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും യോ​ഷി​ഹി​ഡെ പ​റ​ഞ്ഞു.

കോ​വി​ഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​ണ് ഒ​ളി​മ്പിക്സ് മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പിക്സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

Related Articles

Back to top button