എലോണ്‍ മസ്കിനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍. ബിസിനസ് തുടങ്ങാനാണ് ക്ഷണം. കര്‍ണാടക വാണിജ്യ വ്യവസായ മന്ത്രി എം ബി പാട്ടീല്‍ ഒരു ട്വിറ്റിലൂടെയാണ് തന്റെ സംസ്ഥാനമായ കര്‍ണാടകയാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വ്യാപനത്തിന് അനുയോജ്യമായ സ്ഥലമെന്ന് കുറിച്ചിരിക്കുന്നത്.
അടുത്ത ദശാബ്ദങ്ങളില്‍ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യയുടെയും 5.0 നിര്‍മ്മാണത്തിന്റെയും കേന്ദ്രമായി മാറുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാട്ടീല്‍ പറഞ്ഞു. പുരോഗമനത്തിന്റെ പാതയിലുള്ള സംസ്ഥാനമെന്ന നിലയില്‍ ടെസ്ലയ്ക്കും സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള എലോണ്‍ മസ്കിന്റെ സംരംഭങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാനും പിന്തുണയ്ക്കാനും കര്‍ണാടക തയ്യാറാണെന്നും മസ്കിനെ ടാഗ് ചെയ്ത ട്വിറ്റില്‍ മന്ത്രി കുറിച്ചു.