International

റഷ്യയുടെ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്

“Manju”

ശ്രീജ.എസ്

 

മോസ്‌കോ: റഷ്യയുടെ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. അര്‍മേനിയന്‍ അതിര്‍ത്തിയില്‍ വച്ച്‌ അസര്‍ബൈജാനാണ് ഹെലികോപ്ടര്‍ വെടിവച്ചിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കാട്ടി അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍മേനിയയിലെ പ്രദേശങ്ങള്‍ അസര്‍ബൈജാന്‍ നേരിട്ട് ആക്രമിച്ചാല്‍ അര്‍മേനിയയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് റഷ്യന്‍ മന്ത്രാലയം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.

Related Articles

Back to top button