IndiaInternationalLatest

പരിശുദ്ധയല്ലേല്‍ വിവാഹത്തിന് വെള്ളവസ്ത്രം ധരിക്കണ്ട; വധുവിനോട് വരന്‍.

“Manju”

ലണ്ടന്‍: പരിശുദ്ധയല്ലേല്‍ വിവാഹത്തിന് വെള്ളവസ്ത്രം ധരിക്കണ്ട; വധുവിനോട് വരന്‍. വിവാഹദിവസം വെളുത്ത വസ്ത്രം ധരിക്കേണ്ടെന്ന് വധുവിനോട് വരൻ. പരിശുദ്ധ അല്ലാത്തവര്‍ വിവാഹദിവസം വെളുത്ത വസ്ത്രം ധരിക്കാന്‍ പാടില്ലെന്നാണ് തന്റെ കുടുംബത്തിലെ ആചാരമെന്നും വരന്‍ പറഞ്ഞു. ആകെ തകര്‍ന്ന പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. പിന്നാലെ താന്‍ ചെയ്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച്‌ യുവാവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുമിട്ടു. ഇതോടെ നെറ്റിസണ്‍സ് യുവാവിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
പേര് വെളിപ്പെടുത്താത്ത 32 കാരനാണ് തന്റെ കുടുംബത്തില്‍ നിലനില്‍ക്കുന്ന ആചാരം ചൂണ്ടിക്കാട്ടി 23 കാരിയായ വധുവിനെ വെള്ളവസ്ത്രം ധരിക്കുന്നതില്‍ നിന്ന് വിലക്കിയത്. ഇംഗ്ലണ്ടിലാണ് സംഭവം. ഞാനും ഭാവിവധുവും ഉടന്‍ വിവാഹിതരാകാന്‍ ആലോചിക്കുകയായിരുന്നു. കടുത്ത ക്രിസ്തുമത വിശ്വാസികളാണ് എന്റെ കുടുംബം. വധു കന്യകയല്ലെങ്കില്‍ വിവാഹ ദിവസം വെള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നാണ് ആചാരം- യുവാവ് പറയുന്നു.
ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവതി കന്യകയല്ലെന്ന് എന്റെ കുടുംബത്തിന് അറിയാം. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ അമ്മ ചോദിച്ചപ്പോള്‍, ഞങ്ങള്‍ കണ്ടുമുട്ടിയതടക്കം എല്ലാ കാര്യങ്ങളും സത്യം സത്യമായി ഞാന്‍ തുറന്നുപറഞ്ഞു. എന്നെ കണ്ടുമുട്ടുന്നതിന് മുന്‍പേ അവള്‍ക്ക് കാമുകന്മാരുണ്ടായിരുന്നുവെന്ന കാര്യവും ഞാന്‍ തുറന്നുപറഞ്ഞു- 32കാരന്‍ കൂട്ടിച്ചേര്‍ത്തു.
വിവാഹദിനത്തിലെ വസ്ത്രത്തിന്റെ കാര്യം തുറന്നുപറഞ്ഞപ്പോള്‍ ആദ്യം വധുവിന് ഇഷ്ടമായില്ല. ഇതുകേട്ടപ്പോള്‍ അവള്‍ തീര്‍ത്തും നിരാശയിലായിരുന്നു. പിന്നീട് വിവാഹ ദിവസം കളര്‍ ഡ്രസ് ധരിക്കാന്‍ സമ്മതിക്കുകയും ചെയ്തു. നല്ല തിളക്കമുള്ള നീല നിറത്തിലുള്ള വസ്ത്രം ധരിക്കാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. – യുവാവ് പറയുന്നു.
എന്നാല്‍, പിന്നീട് യുവതിയുടെ മനസ് മാറിയെന്നും വിവാഹം കഴിക്കാന്‍ സാധ്യമല്ലെന്ന് അറിയിച്ചെന്നും യുവാവ് പറയുന്നു. ഏറെ അപമാനിക്കപ്പെട്ടുവെന്നും അതിനാല്‍ എന്നെ വിവാഹം കഴിക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ അവള്‍ പറയുന്നത്.
അതിനുമാത്രം ഇവിടെ എന്തു വലിയ കാര്യം സംഭവിച്ചുവെന്നാണ് എനിക്ക് മനസിലാകാത്തത്-യുവാവ് പറയുന്നു. നിരാശയിലായ യുവാവ് താന്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്നറിയാന്‍ റെഡ്ഡിറ്റില്‍ പോസ്റ്റിട്ടതോടെ സംഭവങ്ങളുടെ ഗതി മാറി.
രൂക്ഷവിമര്‍ശനമാണ് യുവാവിനെതിരെ ഉയര്‍ന്നത്. – ഇതു ഒരു അസുഖമാണ്. ഈ സംഭവത്തിന് ശേഷവും നിങ്ങളുടെ കാമുകി നിങ്ങള്‍ക്കൊപ്പം തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; ഇതു ക്രിസ്ത്യന്‍ മതാചാരമല്ല, ആധുനികകാലത്തെ രീതിയുമല്ല.
അവിവാഹിതരും കന്യകകളുമായ യുവതികള്‍ ഏതുവര്‍ണത്തിലുള്ള വസ്ത്രവും അണിയാന്‍ തടസ്സമില്ല. ഇരുപതാംനൂറ്റാണ്ടുവരെ നീല ആയിരുന്നു പരിശുദ്ധതയുടെ നിറം; തങ്ങള്‍ക്ക് ഇഷ്ടമായ നിറമാണ് വിവാഹദിവസം വധുവും വരനും ധരിക്കുക- എന്നിങ്ങനെ പോകുന്നു മറുപടികള്‍.

Related Articles

Back to top button