KeralaLatest

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവുമായി കളക്ടര്‍

“Manju”

കൊല്ലം: ജില്ലയില്‍ നിന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ അടുത്ത ദിവസങ്ങളില്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവുമായി ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഇന്ന് മുതല്‍ നിശ്ചിത തീയതികളില്‍ രാവിലെ 10നും വൈകിട്ട് 4നും ഇടയ്ക്ക് അതത് കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തണം.

ഇതിനായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ കൂടാതെ എല്ലാ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക് ആശുപത്രികളിലും, മൊബൈല്‍ ലാബുകളിലും ഈ ദിവസങ്ങളില്‍ സ്രവ പരിശോധന ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിരിക്കുകയാണ്. ഇതിന്റെ വിശദ വിവരങ്ങള്‍ വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button