IndiaLatest

രഞ്ജി ട്രോഫി: വിഷ്ണു വിനോദിന്റെ സെഞ്ചുറി മികവില്‍ കേരളത്തിന് ലീഡ്

“Manju”

വിഷ്ണു വിനോദിന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയുടെ കരുത്തില്‍ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ കേരളം ഗുജറാത്തിനെതിരെ 51 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഗുജറാത്തിന്റെ സ്‌കോറായ 388 റണ്‍സ് കേരളം മറികടന്നത് വിഷ്ണു (113) വിന്റെ മികവില്‍ ആണ്. മൂന്നാം ദിവസത്തെയും അവസാനത്തെയും രണ്ടാം സെഷനില്‍ കേരളം 439 റണ്‍സിന് പുറത്തായി.

277/4 എന്ന നിലയില്‍ പുനരാരംഭിച്ച ഓവര്‍‌നൈറ്റ് ജോഡികളായ വിഷ്ണു-വത്സാല്‍ ഗോവിന്ദ് (25) കേരളത്തെ 349 ലെത്തിച്ചു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സല്‍മാന്‍ നിസാര്‍ (6), സിജോമോന്‍ ജോസഫ് (4) എന്നിവരെ ഇടംകൈയ്യന്‍ സ്പിന്നര്‍ സിദ്ധാര്‍ഥ് ദേശായി പുറത്താക്കി. ബേസില്‍ തമ്പി 15 റണ്‍സെടുത്തു. 117 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതമാണ് വിഷ്ണു സെഞ്ച്വറി തികച്ചത്.

Related Articles

Back to top button