IndiaLatest

തക്കാളി വില ഉടന്‍ കുറയും

“Manju”

ദില്ലി: തക്കാളിയുടെ വില ഗണ്യമായി വര്‍ധിച്ചത് ഒരു താല്‍ക്കാലിക സീസണല്‍ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ്. വില ഉടൻ തന്നെ കുറയുമെന്നും രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. പ്രധാന നഗരങ്ങളില്‍ തക്കാളിയുടെ വില സെഞ്ച്വറി പിന്നിട്ടിരുന്നു.

തക്കാളി പെട്ടന്ന് തന്നെ ചീത്തയാകുന്ന ഒരു പച്ചക്കറിയാണ്. പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പകുതിവഴിയില്‍ തന്നെ തക്കാളി നശിക്കാനും ഇടയുണ്ട്. ഇത് താല്‍ക്കാലിക പ്രശ്‌നമാണ്. എല്ലാ വര്‍ഷവും ഈ സമയത്ത് വില കൂടുകയും പിന്നീട് ഇത് കുറയുമെന്നും രോഹിത് പറഞ്ഞു.

Related Articles

Back to top button