KeralaLatest

ശ്വാസകോശം വൃത്തിയാക്കാന്‍

“Manju”

പുകവലി മൂലമോ അന്തരീക്ഷത്തിലെ മലിനമായ പുക ശ്വസിച്ചോ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ കളഞ്ഞ് ശ്വാസകോശം വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
പെട്ടെന്ന് പുകവലി നിര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുമാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്തതായി ചിന്തിക്കേണ്ട വഴി. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും, ശ്വാസകോശ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങളെ ഇതുവഴി തടഞ്ഞുനിര്‍ത്താനും സാധിക്കും.
ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ചാണ് ഈ ഒറ്റമൂലി ഉണ്ടാക്കുന്നത്. നെഞ്ചില്‍ അടിഞ്ഞു കൂടിയിട്ടുള്ള കഫക്കെട്ടിനെ അലിയിച്ചു കളയാന്‍ ഇഞ്ചിക്ക് കഴിയും. ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് ക്യാന്‍സറിനെ തടഞ്ഞ് ശ്വാസനാളത്തിന് ആരോഗ്യം നല്‍കാനും സാധിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡിന് ശ്വാസകോശത്തില്‍ അടങ്ങിയിരിക്കുന്ന വൈറസുകളേയും ബാക്റ്റീരിയകളേയും നീക്കാന്‍ കഴിവുള്ളതായും തെളിഞ്ഞിട്ടുള്ളതാണ്.
കഫക്കെട്ടിനെ തുരത്താന്‍ വീട്ടില്‍ ചെയ്യാവുന്നതുമായ ചില കുറുക്കുവഴികള്‍
ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊള്ളുന്നതും (ഗാര്‍ഗിള്‍) കഫക്കെട്ട് ഇല്ലാതാക്കാന്‍ സഹായിക്കും. രാത്രി കിടക്കുന്നതിന് മുമ്ബ് ഇങ്ങനെ ചെയ്യുന്നത് മൂലം രാവിലെ ഉന്മേഷത്തോടെ ഉണരാന്‍ സഹായകമാണ്.
കഫം തൊണ്ടയില്‍ അടിഞ്ഞുകൂടാതിരിക്കാന്‍ മൂക്ക് ഇടയ്ക്കിടെ ചീറ്റിക്കളയുകയും വേണം. എന്നാല്‍ ശക്തിയായി മൂക്ക് ചീറ്റുന്നത് ഒഴിവാക്കണം. ഇത് തലവേദനയ്ക്കും മറ്റും കാരണമാകും. മാത്രമല്ല, മൂക്കിന്‍റെ ഒരു ദ്വാരത്തിലൂടെ മാത്രം ചീറ്റുന്നത് നിര്‍ത്തി രണ്ട് ദ്വാരങ്ങളിലൂടെ ഒഴിവാക്കാന്‍ ശ്രമിക്കുക.
പൊടിപടലങ്ങള്‍ കഫം ഉണ്ടാക്കാന്‍ ഇടയാക്കുന്ന പ്രധാന ഘടകമാണ്. വീട് വൃത്തിയാക്കുമ്ബോഴും മറ്റും മൂക്കും വായ്ഭാഗവും മൂടിവെയ്ക്കുക.
നാരങ്ങയും തേനും കഫക്കെട്ടില്ലാതാക്കാന്‍ സഹായിക്കുന്ന വസ്തുക്കളാണ്. ഒരു കപ്പ് ചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങാനീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുക. ഇതില്‍ നാരങ്ങാനീര് കഫം ഇല്ലാതാക്കുമ്ബോള്‍ തേന്‍ തൊണ്ടയ്ക്ക് സുഖം നല്‍കുന്നു. honey and lemon
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കഫക്കെട്ട് മാറുന്നതിനും സഹായിക്കും. ചൂടുവെള്ളം കുടിക്കുന്നത് ഏറെ ഗുണകരം. ഇഞ്ചിനീര്‍, ഉള്ളിജ്യൂസ് എന്നിവയ്ക്കും കഫത്തെ തുരത്താന്‍ കഴിയും.

Related Articles

Back to top button