KeralaLatest

സന്ന്യാസ ദീക്ഷാ വാർഷികം : സംയുക്ത മീറ്റിംഗ് നടന്നു

“Manju”
സംയുക്ത മീറ്റിംഗിൽ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി സംസാരിക്കുന്നു.

പോത്തൻകോട് : സന്യാസി ദീക്ഷ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിലുള്ള രക്ഷാകർത്താക്കളുടെയും ഏരിയ കമ്മിറ്റി ചുമതലക്കാരുടെയും സംയുക്ത മീറ്റിംഗ് റിസർച്ച് സോൺ കമ്മ്യൂണിറ്റി ഡൈനിങ് ഹാളിൽ നടന്നു. ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തിയ മീറ്റിങ്ങിൽ തിരുവനന്തപുരം റൂറൽ ഏരിയ അസിസ്റ്റൻറ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) എം.പി. പ്രമോദ്  സ്വാഗതം ആശംസിച്ചു.

ബ്രഹ്മചാരി ശാന്തി പ്രിയൻ പി. ആർ., ബ്രഹ്മചാരണി വന്ദിതാ ബാബു, ഡോക്ടർ ടി. എസ്. സോമനാഥൻ, ജി.ജനാർദ്ദന മേനോൻ, ഡോക്ടർ ഹേമലത പി. എ. എന്നിവർ ആശംസകൾ അറിയിച്ചു. ബ്രഹ്മചാരിണി നല്ല മുദ്ര എസ്. എസ്. ഗുരുവാണി വായിച്ചു.  ഷാജി. ബി.  മീറ്റിംഗിന് കൃതജ്ഞത അറിയിച്ചു.

Related Articles

Back to top button