IndiaLatest

പ്രധാനമന്ത്രി ഇന്ന് ഫ്രാന്‍സിലേക്ക്

“Manju”

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദര്‍ശിക്കും. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദര്‍ശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്. നാളെ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദര്‍ശനത്തില്‍ വളരെ ആവേശത്തിലാണ് ഇന്ത്യൻ സമൂഹം.

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ വളരെ ആവേശത്തിലാണെന്നും അദ്ദേഹത്തിന് പ്രത്യേകം തയ്യാറാക്കിയ തലപ്പാവ് സമ്മാനിക്കുമെന്നും ഇന്ത്യൻ ഡയസ്പോറയുടെ തലവൻ പറഞ്ഞു. ഇന്ത്യയുടെയും ഫ്രാൻസിന്റെയും പതാകകള്‍ ചേര്‍ത്ത് നിര്‍മ്മിച്ച പ്രത്യേക തലപ്പാവാണ് അദ്ദേഹത്തിന് സമ്മാനിക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ഇന്ത്യൻ ഗുജറാത്തി കള്‍ച്ചറല്‍ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.

പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങില്‍ തലപ്പാവ് അദ്ദേഹത്തിന് അണിയിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും പ്രോട്ടോകോള്‍ അനുസരിച്ച്‌ ഇതിനുവേണ്ട കാര്യങ്ങള്‍ എംബസി മുഖാന്തരം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ സ്വീകരണ ചടങ്ങില്‍ തങ്ങളുടെ കുട്ടികള്‍ അദ്ദേഹത്തിനുവേണ്ടി ഗര്‍ബ അവതരിപ്പിക്കും. കൂടാതെ പാരീസില്‍ സനാതൻ ക്ഷേത്രം നിര്‍മ്മിക്കാനുള്ള തങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച്‌ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും ഇന്ത്യൻ കള്‍ച്ചറല്‍ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.

Related Articles

Back to top button