KeralaLatest

കൊല്ലത്ത് ബീച്ചിലെത്തിയ സംഘം കടലിലേക്ക് കാര്‍ ഓടിച്ചിറക്കി

“Manju”

കൊല്ലം: പരവൂരില്‍ കാര്‍ കടലില്‍ മുങ്ങിത്താണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബീച്ച്‌ സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു.
തിരയില്‍പ്പെട്ട് നിയന്ത്രണം വിട്ട കാര്‍ പൊഴിയില്‍ അകപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുക്കാല്‍ ഭാഗത്തോളം കടലില്‍ മുങ്ങി. കാര്‍ മുങ്ങുന്നതു കണ്ട് മറുകരയിലുള്ള റിസോര്‍ട്ട് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത്. ഇവര്‍ ഡോര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വടം കെട്ടി കാര്‍ വലിച്ചെടുക്കുകയായിരുന്നു. പരവൂര്‍ പൊലീസും അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

Related Articles

Back to top button