InternationalLatestSports

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന് മുന്നേറ്റം

“Manju”

ശ്രീജ.എസ്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ഇംഗ്ലണ്ടിന് മുന്നേറ്റം. പാകിസ്ഥാനെതിരായ ടെസ്റ്റിലും ജയം പിടിച്ചതോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഓസ്‌ട്രേലിയയ്ക്ക് ഭീഷണി ഉയര്‍ത്തി ഇംഗ്ലണ്ട് തൊട്ടടുത്ത് എത്തി.

പാകിസ്ഥാനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 1-0നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. പരമ്പര ഒരു ടെസ്റ്റില്‍ കൂടി ജയം നേടിയിരുന്നു എങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് എത്തുമായിരുന്നു.

സമനിലയായാല്‍ 13 പോയിന്റ് വീതവുമാണ് ഇരു ടീമിനായും ലഭിക്കുക.

നിലവില്‍ 292 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കുള്ളത് 296 പോയിന്റും. 360 പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനം സുരക്ഷിതമാക്കുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ മൂന്ന് പരമ്പകള്‍ ഇംഗ്ലണ്ട് ജയിച്ചു. ഓസ്‌ട്രേലിയ ജയിച്ചത് രണ്ട് പരമ്പരയും.

ഇന്ത്യ-ഓസ്‌ട്രേലിയ പര്യടനം വരുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലി മുറുകും. നാല് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുക. നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഓരോ ടെസ്റ്റിലും ജയിക്കുന്ന ടീമിന് 30 പോയിന്റാണ് ലഭിക്കുക.

മൂന്ന് ടെസ്റ്റുകളുടെ പരമ്പര യായതിനാല്‍ ഒരു ടെസ്റ്റില്‍ ജയിക്കുന്ന ടീമിന് 40 പോയിന്റ് വീതമാണ് നല്‍കുക.

Related Articles

Back to top button