IndiaLatest

അഞ്ചാമത് ഉന്നതതലയോഗം വിളിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളടക്കം യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായുള്ള രക്ഷാദൗത്യം വിലയിരുത്താന്‍ ഉന്നതതലയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

യുക്രെയിനില്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി രൂപീകരിച്ച ഓപ്പറേഷന്‍ ഗംഗ എന്ന രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അഞ്ചാമത്തെ യോഗമാണിത്. രക്ഷാദൗത്യം കേന്ദ്രം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൂടാതെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി യുക്രെയിനിന്റെ നാല് അയല്‍രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെയും കേന്ദ്രം അയച്ചിരുന്നു. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഹംഗറിയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. സ്ലോവാക്യയിലെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും, റൊമാനിയയിലേത് സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പോളണ്ടിലെ പ്രവര്‍ത്തനങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രി ജനറല്‍ വി കെ സിംഗും നിയന്ത്രിക്കും. യുക്രെയിനിലെ ഇന്ത്യന്‍ എംബസി ആദ്യമായി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെ 18000 ഇന്ത്യക്കാര്‍ യുക്രെയിനില്‍ നിന്ന് തിരികെയെത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, യുക്രെയിനില്‍ നിന്നുള്ള രണ്ട് വ്യോമസേനാ വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. രണ്ട് വിമാനങ്ങളിലായി 420 പേരാണ് എത്തിയത്. ഇന്നും നാളെയുമായി 7,400ലധികം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

Related Articles

Back to top button