EntertainmentIndiaLatest

സിംഹം എന്നും സിംഹം തന്നെ – കമലിന്റെ പുതിയ സിനിമയുടെ പോസ്‌റ്റര്‍

“Manju”

കമലഹാസന്റെ അഭിനയ ജീവിതത്തിന്റെ അറുപത്തി രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ വിക്രം സിനിമയിലെ അദ്ദേഹത്തിന്റെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടു. പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് വിക്രം. കമല്‍ വാളുമായി പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ് പോസ്റ്റര്‍. ‘സിംഹം എന്നും സിംഹം’ തന്നെയായിരിക്കും എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.
ഫഹദ് ഫസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയ് സേതുപതിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരേയ്‌നും കാളിദാസ് ജയറാമും ചിത്രത്തിലുണ്ട്. സംവിധായകന്‍ ലോകേഷ് കനകരാജ് ഉള്‍പ്പടെയുള്ളവര്‍ പോസ്റ്റര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘മാസ്റ്ററി’നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ തന്നെയാണ് വിക്രത്തിന്റെ നിര്‍മ്മാണം. 2022ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

Related Articles

Back to top button