KeralaLatest

കുടുംബക്കല്ലറയ്ക്ക് പുറത്ത് ഉമ്മന്‍ചാണ്ടിക്കായി പുതിയ കബര്‍

“Manju”

കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിമുറ്റത്ത് പുരോഹിതര്‍ക്കായി മാത്രമുള്ള കബറിനുസമീപം ഉമ്മന്‍ചാണ്ടിക്കായി കബര്‍ ഒരുക്കാന്‍ തീരുമാനമായി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിമുറിയില്‍ അതിപ്രധാനമായ ഈ യോഗതീരുമാനമായി. പള്ളിവികാരി ഫാ. വര്‍ഗീസും ഇടവകാംഗങ്ങളുമടങ്ങുന്ന യോഗം ഒന്നിച്ചെടുത്ത തീരുമാനം. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ അറിയിച്ചു. ഉടന്‍ കബറിന്റെ രൂപരേഖ പേപ്പറില്‍ തയ്യാറായി.

ഉമ്മന്‍ചാണ്ടിയുടെ കരോട്ട് വള്ളക്കാലില്‍വകയായ കുടുംബക്കല്ലറയില്‍നിന്ന് പടികളിറങ്ങിവരുന്നിടത്താണ് പുതിയ കബര്‍ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ കെ.ഒ. ചാണ്ടി, അമ്മ ബേബി ചാണ്ടി, അച്ഛന്റെ അച്ഛന്‍ മുന്‍ എം.എല്‍.സി.യായ വി.ജെ. ഉമ്മന്‍, അച്ചാമ്മ ഉമ്മന്‍ എന്നിവരെ അടക്കിയത് ആ കല്ലറയിലാണ്. ഈ കല്ലറയിലാണ് ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരവും നടത്തേണ്ടിയിരുന്നത്. എന്നാല്‍, പള്ളിയുടെ പുതിയ തീരുമാനമാണ് അദ്ദേഹത്തിന് പുതിയ കബര്‍ ഒരുക്കുന്നതിന് അവസരമുണ്ടായത്.

”ലളിതരീതിയില്‍ ജീവിച്ചയാളാണ്. പുതുപ്പള്ളിയുെട അഭിമാനമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഭാവിയില്‍ അദ്ദേഹത്തിന്റെ കബറിടത്തില്‍ ശാന്തമായി പ്രാര്‍ഥിക്കാനുള്ള സൗകര്യം ഒരുങ്ങാനും ഇത് അവസരമൊരുക്കും” മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗവും പള്ളി ഇടവകാംഗവുമായ ഷെറി എം. പാറോട് പറയുന്നു.

Related Articles

Back to top button