IndiaKeralaLatest

ഡോ.നവൽ കിഷോർ ആശ്രമം സന്ദർശിച്ചു

“Manju”

പോത്തൻകോട് : ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് രൂപീകരിച്ച രാഷ്ട്രീയ ജനതാദൾ ദേശീയ വക്താവ് ഡോ.നവൽ കിഷോർ ഇന്ന് (ജൂലൈ 23 ഞായര്‍) രാവിലെ 10.15ന് ആശ്രമം സന്ദർശിച്ചു. ഡൽഹി രാജധാനി കോളേജിൽ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ആണ്. ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ചുമതലക്കാരായ സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി, സ്വാമി സത്യവ്രതന്‍ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) മനോജ് ഡി, സീനിയര്‍ മാനേജര്‍ (പ്രോജക്ട്സ്) മുകുന്ദന്‍ പി.ആര്‍., ജനറല്‍ അഡ്മിനിസ്ട്രേഷന്‍ സീനിയര്‍ എക്സിക്യൂട്ടീവ് ശ്യാംജി ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രാര്‍ത്ഥനായത്തിലും പര്‍ണ്ണശാലയിലും സഹകരണമന്ദിരത്തിലും പ്രാര്‍ത്ഥനാ നിര്‍ഭരനായ അദ്ദേഹം കേരള സന്ദര്‍ശനവേളയില്‍ ആശ്രമ ദര്‍ശനത്തിനെത്തിയതാണ്.

Related Articles

Back to top button