InternationalLatest

കാളിയോട് പ്രാര്‍ഥിച്ച് മോദി

“Manju”

ധാക്ക: ദ്വിദിന സന്ദര്‍ശനത്തിന് ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജഷോരേശ്വരി കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കാളി വിഗ്രഹത്തില്‍ കിരീടം ചാ‍‍ര്‍ത്തിയ മോദി, മനുഷ്യകുലം കോവിഡ് മുക്തമാക്കാന്‍ കാളിയോട് പ്രാര്‍ഥിച്ചതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.ക്ഷേത്രത്തിലെത്തിയ മോദിയെ ആചാരപ്രകാരം അധികൃതര്‍ സ്വീകരിച്ചു. കാളിമേളയുടെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ളവര്‍ ബംഗ്ലാദേശില്‍ എത്തുന്നുണ്ടെന്നും സന്ദര്‍ശകര്‍ക്കായി ഒരു കമ്യൂണിറ്റി ഹാള്‍ ആവശ്യമാണെന്നും മോദി പറഞ്ഞു.

Related Articles

Back to top button