IndiaLatest

എന്താണ് ‘മേരാ ഗാവ് മേരി ധരോഹര്‍’?

“Manju”

ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളുടെയും സാംസ്‌കാരിക പൈതൃകം ഇനി ഒരു  കുടക്കീഴില്‍; എന്താണ് 'മേരാ ഗാവ് മേരി ധരോഹര്‍'? | Amit Shah to launch Mera  Gaon Meri Dharohar a pan ...

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിലനില്‍ക്കുന്ന വ്യത്യസ്തമായ സാംസ്‌കാരിക പൈതൃകം ഇനി മുതല്‍ ഒരു കുടക്കീഴില്‍. നാഷണല്‍ മിഷന്‍ ഓണ്‍ കള്‍ച്ചറല്‍ മാപ്പിങ്ങിന്റെ കീഴില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇന്ത്യ മുഴുവനായും നടപ്പാക്കുന്ന പരിപാടിയാണിത്. കുത്തബ് മിനാറില്‍ നടക്കുന്ന പ്രൊജക്ഷന്‍ മാപ്പിങ് ഷോയില്‍ മേരാ ഗാവ് മേരി ധരോഹര്‍ പദ്ധതിയുടെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി ആരംഭിക്കും. ഇന്ത്യയിലെ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിര്‍ച്വല്‍ വേദിയാണിത്.

29 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ച്‌ കിടക്കുന്ന 6.5 ലക്ഷം ഗ്രാമങ്ങളിലെ സാംസ്‌കാരിക തനിമ ഒരു കുടക്കീഴിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിവിശാലമായ ഒരു വിര്‍ച്വല്‍ വേദിയാണ് ഇതിനായി ഒരുക്കുന്നത്. ഇന്ത്യയിലെ വിഭിന്നമായ സാംസ്‌കാരിക പൈതൃകം അടുത്തറിയുന്നതിനും എല്ലാ ആളുകളിലേയ്ക്കും എത്തിക്കുന്നതിനും ഇത് അവസരമൊരുക്കും.

ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. അതിലൂടെ ഗ്രാമീണ ജീവിതത്തില്‍ സാമ്ബത്തിക വളര്‍ച്ച, സാമൂഹിക ഐക്യം, കലകളുടെ പ്രോത്സാഹനം എന്നിവയാണ് ലക്ഷ്യമിടുന്നത്.

ഉദ്ഘാടന പരിപാടിക്കിടെ സന്ദര്‍ശകര്‍ക്ക് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ ഒരു വിര്‍ച്വല്‍ യാത്ര നടത്തുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ, പ്രദര്‍ശന സ്റ്റാളുകള്‍ രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും നല്‍കുന്ന സാംസ്‌കാരിക വിസ്മയങ്ങളുടെ അതിമനോഹരമായ കാഴ്ചകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലെ സാംസ്‌കാരിക തനിമ വിവരിക്കുന്ന പ്രൊജക്ഷന്‍ മാപ്പിങ് ഷോ ആണ് കുത്തബ് മിനാറില്‍ ഒരുക്കിയിട്ടുള്ളത്.

സാംസ്‌കാരിക വേരുകളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുന്നതിന്, ആകര്‍ഷകവും പ്രചോദനാത്മകവുമായ വിവരണമാണ് മേരാ ഗാവ് മേരി ധരോകര്‍ ലോഞ്ച് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് കൂടാതെ, വ്യത്യസ്ത ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് മന്ത്രിയുമായി സംവദിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങളുടെ ആത്മാവിനോട് അടുത്ത് ഇടപഴകാനുള്ള അതുല്യമായ അവസരമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

 

Related Articles

Back to top button