InternationalLatest

ഐപിഎല്ലില്‍ ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി, സെഞ്ചുറിയുമായി ധവാന്‍

“Manju”

ശ്രീജ.എസ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും പരാജയം. അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ വിജയശില്‍പി. 58 പന്തില്‍ നിന്ന് ഒരു സിക്‌സും 14 ഫോറുമടക്കം 101 റണ്‍സ് നേടിയ ധവാന്‍ പുറത്താകാതെ നിന്നു. ഐപിഎല്ലിലെ ധവാന്റെ കന്നി സെഞ്ചുറിയാണിത്.

മാര്‍ക്കസ് സ്റ്റോയ്‌നിസ് 14 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 24 റണ്‍സെടുത്തു. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ അക്ഷര്‍ പട്ടേലിന്റെ മിന്നുന്ന പ്രകടനമാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജയെ മൂന്ന് തവണ അതിര്‍ത്തി കടത്തി വെറും അഞ്ചു പന്തില്‍ നിന്ന് 21റണ്‍സുമായി പുറത്താകാതെ നിന്നു.

Related Articles

Back to top button