KeralaLatest

ടൈപ്പ്-2 പ്രമേഹവും വേഗത്തിലുള്ള നടപ്പും

“Manju”

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില  കാര്യങ്ങളിതാ...
ഉദാസീനമായ ജീവിതശൈലിയും വ്യായാമത്തിന്റെ കുറവും ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കാനുള്ള പേശികളുടെ കഴിവിനെ പരിമിതപ്പെടുത്തും. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്

ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതിന് ആഹാരക്രമത്തിലെ മാറ്റവും വ്യായാമവും ആവശ്യമാണ്. മണിക്കൂറില്‍ നാലുകിലോമീറ്റര്‍ വേഗതയില്‍ അല്ലെങ്കില്‍ വേഗത്തിലുള്ള നടത്തം ടൈപ്പ്-2 പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. യുഎസ്, ജപ്പാൻ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായ അഞ്ച് ലക്ഷം പേരിലാണ് പഠനം നടത്തിയത്. മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ വേഗതയില്‍ നടക്കുന്നത് ടൈപ്പ് ടു പ്രമേഹസാധ്യത കുറഞ്ഞത് ഒന്‍പത് ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം, മണിക്കൂറില്‍ മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ വേഗതയില്‍ നടക്കുന്നത് പ്രമേഹം പിടിപെടാനുള്ള സാധ്യതയില്‍ 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടാക്കുന്നത്. മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ വേഗതയില്‍ നടത്തിന്റെ വേഗത വര്‍ധിക്കുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത 13 ശതമാനം കുറയ്ക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, വേഗത്തിലുള്ള നടത്തത്തിലൂടെ ഡിമെന്‍ഷ്യ, ഹൃദ്രോഗങ്ങള്‍, മരണനിരക്ക് എന്നിവയെല്ലാം കുറയ്ക്കാനാകുമെന്നും പഠനത്തില്‍ പറയുന്നു.

ആഴ്ചയില്‍ അഞ്ച് ദിവസം ഒരു ദിവസം കുറഞ്ഞത് അരമണിക്കൂര്‍ വീതം വീടിനുപുറത്ത് വ്യായാമം ചെയ്യുന്നത് പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതായും പഠനം കൂട്ടിച്ചേര്‍ത്തു. ഇതില്‍ നടത്തം ഏറ്റവും ഫലപ്രദമായ വ്യായാമമായാണ് കരുതുന്നത്. ഒരു ദിവസം അരമണിക്കൂര്‍ എങ്കിലും നടക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു, പ്രത്യേകിച്ച്‌, പ്രമേഹം പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ളവരില്‍. എന്നാല്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധാ രോഗങ്ങള്‍, നടക്കാന്‍ പ്രയാസമുള്ളവര്‍ തുടങ്ങിയവര്‍ ഇത്തരം വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്ബ് ഡോക്ടര്‍മാരുടെ ഉപദേശം തേടുന്നത് നല്ലതാണ്.

വേഗതയുടെ അടിസ്ഥാനത്തില്‍ നടത്തത്തെ പല വിഭാഗങ്ങളായി തിരിക്കാന്‍ കഴിയും. ഇവയില്‍ ഓരോന്നിലും പ്രമേഹം പിടിപെടുന്നതിനുള്ള സാധ്യത വ്യത്യസ്തമാണ്. അതേസമയം, വേഗത്തിലുള്ള നടത്തവും പ്രമേഹവും തമ്മില്‍ നേരിട്ടുള്ള ബന്ധമാണ് ഉള്ളത്. വേഗത കൂട്ടി നടക്കുമ്ബോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കുന്നു. ഇതിലൂടെ ശരീരത്തില്‍ ഓക്‌സിജന്റെ ഉപഭോഗം വര്‍ധിക്കുന്നു. ഇതുവഴി ഇന്‍സുലിന്‍ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോസിവും മെച്ചപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാന്‍ സഹായിക്കുമെന്നതിനാല്‍ വേഗത്തിലുള്ള നടത്തം പ്രമേഹമുള്ളവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും.

Related Articles

Back to top button