InternationalLatest
ജര്‍മനിയില്‍ കോവിഡ് കുതിക്കുന്നു
ബര്‍ലിന്‍: വ്യാഴാഴ്ച ജര്‍മനിയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 50,196 പേര്‍ക്ക്. ആദ്യമായാണ് രാജ്യത്ത് കോവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ 50,000 കടക്കുന്നത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4.89 മില്യണ്‍ പിന്നിട്ടു .
വൈറസ് വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ അംഗല മെര്‍കല്‍ നിര്‍ദേശം നല്കി. ബവേറിയ, സാക്സണി സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നത് .