Latest

‘സൈബർ ലോകത്തെ ചതിക്കുഴികൾ’

“Manju”

ചന്ദിരൂര്‍ (ആലപ്പുഴ) : ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ (ന്മഗൃഹം ) മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘സൈബർ ലോകത്തെ ചതിക്കുഴികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നലെ(01-08-2023 ചൊവ്വാഴ്ച )ഉച്ചയ്ക്ക് 12 മണിക്ക് ശേഷം നടന്ന ക്ലാസിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ റിട്ടയേർഡ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സി വേണുഗോപാൽ ക്ലാസുകൾ നയിച്ചു. ഇതിന് മുന്നോടിയായി ചേർത്തല ഏരിയ ശാന്തിഗിരി ആശ്രമം ഹെഡ് സ്വാമി ഭക്തതദത്തൻജ്ഞാനതപസ്വി, കുഞ്ഞുങ്ങൾക്ക് അമ്മമാർ ഭക്ഷണം കഴിക്കുന്നതിനും മറ്റുമായി മൊബൈൽ ഫോൺ കൊടുക്കുന്നതിന്റെ അപകടാവസ്ഥയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ബ്രഹ്മചാരി ഊർമ്മിള ചിത്ത് മാത്രമണ്ഡലം ഗവണിങ് കമ്മിറ്റി അംഗം നിഷാ ബൈജു, ഡോക്ടർ സുദക്ഷിണ, ശ്രീലത, ബിനി രമണൻ, മീരഭദ്രൻ എന്നിവർ സാന്നിധ്യമരുളി. പരിപാടിയിൽ ക്ലാസ് നയിച്ച സി വേണുഗോപാലിനെ മാതൃമണ്ഡലം ചുമതലക്കാര്‍ ചേര്‍ന്ന് ആദരിച്ചു.

 

Related Articles

Back to top button