IndiaLatest

5ജി ഫുള്‍ സ്പീഡില്‍; ചരിത്രം നേട്ടം കൈവരിച്ചെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

“Manju”

ന്യൂഡല്‍ഹി: സേവനം ആരംഭിച്ച്‌ പത്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളില്‍ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞതായി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്.

രാജ്യത്തെ 714 ജില്ലകളിലാണ് ഇപ്പോള്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയലൻസ് ജിയോയും ഭാരതി എയര്‍ടെല്ലുമാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സേവനം ആരംഭിച്ച്‌ അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം 5ജി സൈറ്റുകളും എട്ട് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം സ്ഥലങ്ങളിലാണ് ജി ഒരുക്കിയത്.

കഴിഞ്ഞ മെയ് മാസത്തില്‍ ഗംഗോത്രിയിലെ 5ജി സെറ്റ് ഐടി മന്ത്രിയും ഉത്തരാകണ്ഡ് മുഖ്യമന്ത്രിയായ പുഷ്‌കര്‍ സിംഗ് ധാമിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തതോടെ 5ജി സേവനങ്ങള്‍ രണ്ട് ലക്ഷം ഇടങ്ങളിലെത്തി. രാജ്യത്തെ 600-ലധികം ജില്ലകള്‍ ആദ്യ 200 ദിവസത്തിനുള്ളില്‍ തന്നെ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞത് ചരിത്രം കുറിച്ചിരുന്നു.

Related Articles

Back to top button