IndiaLatest

വ്യാജ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍: കൊവിഡ് പ്രതിരോധത്തിന് തുരങ്കം വെക്കുന്നു

“Manju”

ദില്ലി: വ്യാജ വാക്സിനുകള്‍ ഇന്ത്യയില്‍ കോവിഡിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നു. മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ വ്യാജ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയത് ഇന്ത്യയെത്തന്നെ ഞെട്ടിച്ചിട്ടുണ്ട്. അനധികൃത കുത്തിവയ്പ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കൊവിഡ് വാക്സിന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അത്തരത്തിലുള്ള ഒരു കേസില്‍, 28 കാരനായ ദെബഞ്ചന്‍ ദെബ് ബിജെപി നേതാവ് ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ക്ക് കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. മുംബൈയില്‍ ഒരു ഇവന്റ് മാനേജ്മെന്റ് കമ്ബനി സംഘടിപ്പിച്ച ഒമ്ബത് അനധികൃത വാക്സിന്‍ ക്യാമ്ബുകളില്‍ നിന്ന് 2,053 ജീവനക്കാര്‍ക്ക് വ്യാജ കൊവിഡ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
എല്ലാ വാക്സിന്‍ കുപ്പികളിലും പതിച്ചിട്ടുള്ള- കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ ലേബലുകള്‍ എന്നിവ വ്യാജമാണെന്നും ഈ വാക്സിനുകളില്‍ ആന്‍റിബയോട്ടിക് മരുന്നായ അമികാസിന്‍ അടങ്ങിയിരിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകശ്രമത്തിനും ഡെബിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
“ഞങ്ങള്‍ 330 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. കോവിന്‍ അപ്ലിക്കേഷനില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചതായുള്ള ഒരു സന്ദേശം ലഭിക്കാതിരിക്കുമ്ബോള്‍ തന്നെ നിങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് ഒരു വ്യാജ വാക്സിനാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ഈ നടപടിയെടുക്കുന്ന ഞങ്ങള്‍ ബന്ധപ്പെട്ടുവെന്നാണ്, ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ചൊവ്വാഴ്ച പ്രതികരിച്ചത്.
വ്യാജ വാക്സിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലൊഴികെ പ്രവര്‍ത്തിച്ച്‌ വന്നിരുന്ന എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. കൂടാതെ വാക്സിനേഷന്‍ ക്യാമ്ബുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യാനും ബംഗാള്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
“ഈ സംഭവങ്ങളോടെ ജനങ്ങള്‍ ആശങ്കയിലായെന്നും വാക്സിനേഷന്‍ ക്യാമ്ബുകള്‍ ശ്രദ്ധാപൂര്‍വ്വം, കൂടുതല്‍ മുന്‍കരുതലുകളോടെ പുനരാരംഭിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുമെന്നും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിന്‍ ആപ്പില്‍ വേണ്ടത്ര സ്ലോട്ടുകളില്ലാത്തതും വാക്സിന്‍ രജിസ്ട്രേഷനുള്ള നടപടി ക്രമങ്ങള്‍ മൂലം വലഞ്ഞ ജനങ്ങളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. ഈ അവസരം ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ മുതലെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button