InternationalLatest

മക്കയിലെ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്ത് എം എ യൂസഫലി

“Manju”

 

മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്ത് വ്യവസായി എം എ യൂസഫലി. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ചടങ്ങില്‍ പങ്കെടുത്തത്.

ക്‌അബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും യൂസഫലി പറഞ്ഞു. തന്നെ ക്ഷണിച്ചതിനു സൗദി ഭരണാധികാരികളോട് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു.

മന്ത്രിമാര്‍, അമീറുമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, കഅ്ബയുടെ പരിചാരകന്‍, ഇരുഹറം കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പണ്ഡിതസഭാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച്‌ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

ഡെപ്യൂട്ടി ഗവര്‍ണര്‍ ക്‌അബയുടെ അകത്ത് പ്രവേശിച്ച്‌ ചുവരുകള്‍ പനിനീര്‍ കലര്‍ന്ന സംസം വെള്ളം കൊണ്ട് കഴുകി. മുന്തിയ ഊദ് എണ്ണ, പനിനീര്‍ എന്നിവ ഉപയോഗിച്ചാണ് അകത്തെ ഭിത്തികളും തറയും കഴുകിയത്.

Related Articles

Back to top button