IndiaLatest

ദക്ഷിണറെയില്‍വേ ആസ്​ഥാനം അടച്ചു

“Manju”

ശ്രീജ.എസ്

 

ചെന്നൈ: ദക്ഷിണറെയില്‍വേയുടെ ചെന്നൈയിലെ ആസ്​ഥാനവും ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഓഫിസും അടച്ചു. ജീവനക്കാര്‍ക്ക്​ കോവിഡ്​ രോഗം സ്​ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ നടപടി. ​ റെയില്‍വേ ആസ്​ഥാനത്തെ ഒരു ഓഫിസര്‍ക്കും ഓഫിസ്​ സൂപ്രണ്ടിനുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഓഫിസിലെ ഒരു ജീവനക്കാരനും കോവിഡ്​ സ്​ഥിരീകരിച്ചു. ജീവനക്കാരുമായി സബര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. ആരുടെയും പരിശോധന ഫലം വന്നിട്ടില്ല. കോവിഡ്​ സ്​ഥിരീകരിച്ചവരെ ആശുപത്രി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. ഓഫിസ്​ അണുവിമുക്തമാക്കിയശേഷം രണ്ടുദിവസത്തിനുള്ളില്‍ തുറന്ന് പ്രവര്‍വര്‍ത്തിക്കുന്നതാണ്.

Related Articles

Back to top button