KeralaLatest

മലപ്പുറം ഏരിയയില്‍ മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ബോധവത്ക്കരണ ക്ലാസ് നടന്നു

“Manju”

 മലപ്പുറം : ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയയിലെ മാതൃമണ്ഡലം ജൂലൈ മാസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ അവബോധ ക്ലാസ് നടന്നു. ചെറിയ മുണ്ടം ഹൈസ്കൂള്‍ അധ്യാപികയും (തലക്കുടത്തൂര്‍) ശാന്തിഗിരി മാതൃമണ്ഡലം സീനിയര്‍ കണ്‍വീനറുമായ ‍ (പബ്ലിക് റിലേഷന്‍സ്) ലീന കെ വിഷയാവതരണം നടത്തി. 4-08-2023 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന ക്ലാസിന് മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനുകളുടെ ചുമതലക്കാരും ആത്മബന്ധുക്കളും ക്ലാസില്‍ പങ്കെടുത്തു.

Related Articles

Back to top button