InternationalLatest

ആര്‍തുര്‍ ലോണില്‍ വലന്‍സിയയിലേക്ക്

“Manju”

യുവന്റസ് താരം ആര്‍തുറിനെ സ്പാനിഷ് ക്ലബ് വലന്‍സിയ സ്വന്തമാക്കും. താരത്തെ ലോണില്‍ ആകും വലന്‍സിയ സ്വന്തമാക്കുക. മുമ്പ് ബാഴ്സലോണക്ക് ഒപ്പം ലാലിഗയില്‍ തിളങ്ങിയിട്ടുള്ള താരമാണ് ആര്‍തുര്‍. ആര്‍തുറിനെ കഴിഞ്ഞ ജനുവരിയില്‍ ക്ലബ് വിടാന്‍ ശ്രമിച്ചിരുന്നു എങ്കിലും അന്ന് യുവന്റസ് താരത്തെ ക്ലബ് വിടാന്‍ അനുവദിച്ചിരുന്നില്ല. മൂന്ന് സീസണ്‍ മുമ്പ്  ബാഴ്സലോണയില്‍ നിന്ന് വലിയ പ്രതീക്ഷയില്‍ ആയിരുന്നു ആര്‍തുര്‍ യുവന്റസില്‍ എത്തിയത്. എന്നാല്‍ പരിക്കും ഫോമില്ലായ്മയും കാരണം താരത്തിന് തന്റെ മികവ് ഇറ്റലിയില്‍ തെളിയിക്കാന്‍ ഇതുവരെ ആയിട്ടില്ല.

Related Articles

Back to top button