KeralaLatest

അനുഭവം പങ്കുവെച്ച് മീനാക്ഷി

“Manju”

സ്‌കൂളില്‍ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് തന്നോട് ചോദിച്ചുവെന്ന് ബാലതാരം മീനാക്ഷി.ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കള്‍ക്കായി’ എന്ന പരിപാടി പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിരം സ്കൂളില്‍ നടക്കവെയാണ് മീനാക്ഷി തന്റെ അനുഭവം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ തുറന്നു പറഞ്ഞത്.

‘വിജയ് യേശുദാസ് നായകനായ “ക്ലാസ് ബൈ എ സോള്‍ജിയര്‍” എന്ന ചിത്രത്തിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്. ലഹരി ഉപയോഗത്തെപ്പറ്റി പറയുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് ഒരു ദിവസം സ്‌കൂളില്‍ നടക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം ഞാന്‍ കളിച്ചും ചിരിച്ചും നടന്നു. ഈ സമയം പ്ലസ് വണ്‍, പ്ലസ് ടു-വില്‍ പഠിക്കുന്ന കുറേ ആണ്‍കുട്ടികള്‍ എന്റെ അടുത്ത് വന്ന് കുറച്ച്‌ എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു മീനാക്ഷി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button