KeralaLatest

സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു

“Manju”

 

പുനലൂര്‍ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു. കബറടക്കം പിന്നീട്..

മലങ്കര സഭയിലെ മെത്രാപ്പോലീത്താമാർക്ക് മാതൃകയായി അധികാരത്തിൽ നിന്നും സ്വയം ഒഴിഞ്ഞ അന്തോണിയോസ് തിരുമേനിമല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

പുനലൂർ വാളക്കോട് സെന്റ് ജോർജ് ഇടവകയിൽ പെട്ട ആറ്റുമാലിൽ വരമ്പത്ത് W. C. എബ്രഹാമിന്റെ പുത്രനായി 1946 ജൂലൈ 19 ന് (മാർ അന്തോണിയോസ് തിരുമേനി) ജനിച്ചു. 1989 ൽ പത്തനംതിട്ട വെച്ച് നടന്ന അസോസിയേഷനിൽ മേൽപ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടു. 1991 ൽ അന്തോണിയോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്തയായി.

മലങ്കര സഭയുടെ കൊച്ചി, മെത്രാസന ഇടവകകയെ മാതൃകാപരമായി നയിച്ച് തുടർന്ന് കൊല്ലം ഭദ്രാസനത്തിലെ ശ്രേഷ്ഠമായ അജയപാലനത്തിനുശേഷം ഔദ്യോഗിക ഭരണ നിർവഹണത്തിൽ നിന്നും സ്വയം വിരമിച്ച മലങ്കരയുടെ ഇടയൻ അഭിവന്ദ്യ സക്കറിയ മാർ അന്തോണിയോസ് തിരുമേനി വിശ്വാസികൾക്കും, വൈദികർക്കും, എല്ലാവർക്കും മാതൃകയാണ്.

സക്കറിയ മാർ അന്തോണിയോസ് തിരുമേനിയുടെ വിയോഗത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുശോചിച്ചു.

Related Articles

Back to top button