Latest

പാനി പൂരി ഭയ്യമാർ ടിപ് ടോപ്പാണ് ; വൈറലായി വഴിയരികിലെ ദാബ

“Manju”

പലർക്കും ഒരു ധാരണയുണ്ട്, കോട്ടും സ്യൂട്ടുമെല്ലാം ഇട്ട് ഓഫീസുകളിൽ മാത്രമേ ജോലി ചെയ്യാവൂ എന്ന്. എന്നാൽ, അത്തരം ചട്ടക്കൂടുകളെ ഭേദിച്ചിരിക്കുകയാണ് പഞ്ചാബിലെ രണ്ട് യുവാക്കൾ. കോട്ടും സ്യൂട്ടും എല്ലാം അണിഞ്ഞ്, ടിപ് ടോപ്പായി വഴിയരികിലെ ഒരു ദാബയിൽ പാനി പൂരിയും മറ്റും വിൽക്കുന്ന സഹോദരങ്ങളാണ് മാറ്റത്തിന് വഴിതെളിച്ചിരിക്കുന്നത്.

ഹാരി ഉപാൽ എന്ന യൂട്യൂബറാണ് ഇവരെ കുറിച്ച് വീഡിയോ ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ സഹോദരങ്ങൾ സ്വന്തമായി ആരംഭിച്ച ദാബയിൽ പാനി പൂരി, പാവ് ബജി തുടങ്ങിയ വിഭവങ്ങൾ വിളമ്പി ശ്രദ്ധേയമാകുകയാണ്. ഇവരുടെ ഭക്ഷണത്തിൽ കാര്യമായ വ്യത്യസ്തതയൊന്നും ഇല്ലെങ്കിലും, ഇരുവരും അണിഞ്ഞിരിക്കുന്ന വസ്ത്രമാണ് ഈ സഹോദരങ്ങളെ ഫേമസാക്കിയത്.

ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയതിന്റെ അടയാളമാണ് ഈ വസ്ത്രമെന്നും, കോട്ടും സ്യൂട്ടുമണിഞ്ഞ് തങ്ങൾ ദാബയിൽ ജോലി ചെയ്യുമ്പോൾ ആളുകളെ ഇതിന്റെ രഹസ്യമാറിയാൻ കടയിലേയ്‌ക്ക് വരുമെന്നും സഹോദരങ്ങൾ പറയുന്നു. ഇതൊരു മാർക്കറ്റിംഗ് തന്ത്രമാണോ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ മറ്റുചിലർ സഹോദരങ്ങളുടെ ജോലിയോടുള്ള സമർപ്പണത്തെയും, വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും യാതൊരു മടിയും കൂടാതെ ദാബയിൽ ജോലി ചെയ്യുന്നതിനെയും പ്രശംസിച്ചു.

ഒരുനാൾ ഈ സഹോദരങ്ങൾ ലോകം അറിയപ്പെടുന്ന കോടീശ്വരന്മാരാകട്ടെ എന്നാണ് ഒരാൾ ആശംസിച്ചത്. ചെയ്യുന്ന ഏതൊരു ജോലിയ്‌ക്കും അന്തസ്സുണ്ടെന്നും, കോട്ടും സ്യൂട്ടും എല്ലായ്‌പ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ വസ്ത്രമല്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. വളർന്ന് വരുന്ന യുവ തലമുറയ്‌ക്ക് സഹോദരങ്ങൾ ഒരു പ്രചോദമാവട്ടെയെന്നും ആളുകൾ പറയുന്നു.

Related Articles

Back to top button